sethumadhavan

ഉള്ളടക്കത്തിലും ആവിഷ്കാരത്തിലും എന്നും പുതുമസമ്മാനിച്ച സംവിധായകനായിരുന്നു കെ.എസ്.സേതുമാധവന്‍. 1960 കാലഘട്ടത്തില്‍ സാഹിത്യത്തില്‍ വന്ന മാറ്റത്തിന് ഒരുപടി മുന്നിലായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. സംവിധാനത്തില്‍ അദ്ദേഹത്തിന്റെ കയ്യടക്കം ഹിന്ദി സിനിമാലോകത്തുപോലും പ്രശംസ നേടി.

 

ആദ്യ സ്വതന്ത്രി സിനിമയായ ജ്ഞാനസുന്ദരി മുതല്‍ കെ.എസ്. സേതുമാധവന്‍  സംവിധാനകലയുടെ പുതിയ രീതികള്‍ നമുക്ക് കാണിച്ചുതന്നു.മുട്ടത്തുവര്‍ക്കിയുടെ കഥ സിനിമയായപ്പോള്‍ സാഹിത്യാസ്വാദകര്‍ക്ക് വേറിട്ട കാഴ്ചാനുഭവമായി. ഇതിന് സംഗീതം നല്‍കിയത് വി. ദക്ഷിണാമൂര്‍ത്തിയായിരുന്നു. പി. കേശദേവിന്റെ ഒാടയില്‍ നിന്ന് അതേപേരില്‍ 1965 ല്‍ സിനിമയായപ്പോള്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധനേടി. ഇതിന് സംഗീത നല്‍കിയാകട്ടെ ജി. ദേവരാജനും

 

മുട്ടത്തുവര്‍ക്കിയുടെ തന്നെ സ്ഥാനാര്‍ഥി സാറാമ്മയുടെ സിനിമ രൂപാന്തരണത്തിന് സംഗീതം നല്‍കിതാകട്ടെ എല്‍.പി.ആര്‍. വര്‍മ. അടൂര്‍ഭാസിെയക്കൊണ്ട് പാടിക്കുകയും ചെയ്തു.1966 ല്‍ കണ്ട ജനാധിപത്യ പ്രശ്നങ്ങള്‍ ഇന്നും നമുക്ക് കാണാം സാധാരണ ഒരുവിജയ ഫോര്‍മുല രൂപപ്പെട്ടാല്‍ അതേം ടീം അതേ രീതിയില്‍ സിനിമപിടിക്കുന്ന പതിവ് സേതുമാധവനും മുമ്പും പിന്‍പും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഒാരോചിത്രത്തിന്റെ ഉള്ളടക്കത്തിന് വേണ്ട ടീമിനെ ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നതായിരുന്നു സേതുമാധവന്റെ രീതി. ഭാര്യമാരെ സൂക്ഷിക്കുക എന്ന ചിത്രത്തില്‍ ഗാനരചന നിര്‍വഹിച്ചത് ശ്രീകുമാരന്‍ തമ്പിയാണ്. 

 

യക്ഷികളെക്കുറിച്ച് പഠിക്കുന്ന കെമിസ്ട്രി പ്രഫസറുടെ കഥ മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയപ്പോള്‍ അതിന്റെ  ദൃശ്യസാധ്യത വളരെ വേഗം സേതുമാധവന്‍ തിരിച്ചറിഞ്ഞു. തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബവും ഇതേരീതിയില്‍ സ്ക്രീനിലെത്തി. കെ.ടി. മുഹമ്മദിന്റെ കടല്‍പ്പാലം സിനിമയാക്കിയപ്പോള്‍ എസ്. പി. ബാലസുബ്രഹ്മണ്യം എന്ന ഗായകനെയും േസതുമാധവന്‍ മലയാളത്തിന് പരിചയപ്പെടുത്തി

 

മനോഹമായ ഗാനങ്ങള്‍ സേതുമാധവന്‍ ചിത്രങ്ങളുടെ വലിയ സവിഷേതയാണ്. പാറപ്പുറത്തിന്റെ അരനാഴിക നേരത്തിലെ ഈ ഗാനം ചെറിയൊരുദാഹരണം തകഴിയുടെ കഥ അനുഭവങ്ങള്‍ പാളിച്ചകള്‍ തീയറ്ററുകളിലെത്തപ്പോള്‍ സത്യന്റെ അതുവരെക്കാണാത്ത മുഖമാണ് നമ്മള്‍ കണ്ടത് ദേശീയോദ്ഗ്രഥനത്തിനുള്ള നര്‍ഗീസ് ദത്ത് പുരസ്കാരം നേടിയ അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ ഉള്ളടക്കത്തിന് ഇന്നും പുതുമ. കെ.ടിയാണ് ഇതിന്റെ കഥയൊരുക്കിയത്

 

പാറപ്പുറത്തിന്റെ പണിതീരാത്ത വീടിന്റെ സംഗീതം എം.എസ്. വിശ്വനാഥനെയാണ് ഏല്‍പ്പിച്ചത്. അങ്ങനെ എക്കാലത്തെയും മികച്ച ഗാനങ്ങളില്‍ മറ്റൊന്നുകൂടി പിറന്നു പമ്മന്റെ ചട്ടക്കാരി കണ്ട പലരും അല്‍ഭുതപ്പെട്ടു.  ചട്ടക്കാരി ജൂലി എന്ന പേരില്‍ ഹിന്ദിയില്‍ മൊഴിമാറ്റിയപ്പോള്‍പ്പോലും ആവര്‍ത്തന വിരസത ഇല്ല. 

 

എം.ടി വാസുദേവന്‍ നായരുടെ ഓപ്പോളിനെ ആര്‍ക്കാണ് മറക്കാനാകുക. എം.ബി ശ്രീനിവാസന്റെ പാട്ടുകളെയും. ഇതില്‍ നായകനായ ബാലന്‍ കെ. നായരെ,, ഇതുപോലെ മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടാകില്ല അങ്ങനെ കഥ,  അഭിനേതാക്കള്‍, സംഗീതം, എല്ലാം കൈകൊണ്ട് തിരഞ്ഞെടുത്താണ് സേതുമാധവന്‍ തന്റെ സൃഷ്ടികളിലെ വൈവിധ്യം കാണിച്ചുതന്നത്. ആ സൃഷ്ടികളൊക്കെ ഇന്നും നമുക്ക് കണ്ടിരിക്കാം മുഷിയില്ല