കണ്ണൂർ  ഏച്ചൂരിലെ പെട്രോൾ പമ്പിൽ  ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഭദ്രൻ എന്ന മഹേഷ്‌, ഗിരീശൻ, സിബിൻ എന്നിവരെയാണ് ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ  അർധരാത്രിയോടെ ഏച്ചൂരിലെ സി.ആർ പെട്രോൾ പമ്പിൽ ആണ് സംഭവം. 

 

കണ്ണൂർ ഭദ്രനെന്നു സ്വയം വിശേഷിപ്പിക്കുന്നയാളാണ് പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിക്കുകയും ഒരുമണിക്കൂറോളം ബഹളം വെക്കുകയും ചെയ്തത്.  പണമിടപാട് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ഇയാളും മറ്റ്‌ രണ്ടു പേരും ചേർന്ന്  പ്രദീപിനെ മർദ്ദിച്ചത്. സ്വത്തുവിറ്റ വകയിൽ  കമ്മിഷനായ കാൽലക്ഷം രൂപ ജീവനക്കാരൻ കൊടുക്കാനുണ്ടായിരുന്നുവെന്നും ഇത് ആവശ്യപ്പെട്ടാണ് മർദ്ദനം നടന്നതെന്നും പൊലീസ് പറഞ്ഞു.