hassan-post
തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ. മനോരമന്യൂസിന്റെ വ്യാജ പ്രൊഫൈൽ ഉപയോഗിച്ചാണ് തെറ്റായ വിവരങ്ങൾ  പ്രചരിപ്പിക്കുന്നത്. വ്യാജ വാർത്ത സൃഷ്ടിച്ചവർക്കും പ്രചരിപ്പിച്ചവർക്കും എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം.എം.ഹസൻ വാർത്താകുറിപ്പിൽ പറഞ്ഞു.