ടി.പി. ചന്ദ്രശേഖരൻ വെട്ടേറ്റു മരിച്ച വടകര വള്ളിക്കാട് ആര്‍.എം.പി രക്തസാക്ഷി ചത്വരം നിര്‍മിക്കുന്നു. സംസ്ഥാന സെക്രട്ടറി എന്‍ വേണു തറക്കല്ലിട്ടു. മേയ് നാലിന് ചന്ദ്രശേഖരന്റ പത്താം രക്തസാക്ഷി ദിനത്തിൽ ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യം.
2012 മെയ് 4ന് രാത്രിയാണ് വള്ളിക്കാട്ട് വച്ച് ചന്ദ്രശേഖരന്‍ വെട്ടേറ്റു മരിക്കുന്നത്. അവിടെ രക്തസാക്ഷി സ്തൂപം പണിതെങ്കിലും അഞ്ച് തവണ ആക്രമിക്കപ്പെട്ടു. ഏറെക്കാലം പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. എന്നാല്‍ റോഡ് വീതി കൂട്ടുന്നതിന്റ ഭാഗമായി സ്തൂപം മാറ്റേണ്ടി വന്നതോടെയാണ് ഇരുനിലയിലുള്ള രക്തസാക്ഷി ചത്വരം നിര്‍മിക്കുന്നത്. ഇതിനായി സമീപത്തെ രണ്ടര സെന്റ് സ്ഥലം ഉടമയില്‍ നിന്ന് വാങ്ങി.
ചന്ദ്രശേഖരൻ ഉപയോഗിച്ച ബൈക്കും വസ്ത്രങ്ങളുമെല്ലാം ഈ കെട്ടിടത്തിൽ സൂക്ഷിക്കും.ചന്ദ്രശേഖരന്റ പ്രതിമ, റീഡിംഗ് റൂമും ഉൾപ്പെടെയുള്ളവയും ഇവിടെ ക്രമീകരിക്കുന്നുണ്ട്.