നൊന്തുപ്രസവിച്ച കുഞ്ഞിനെ കിട്ടാന്‍ അമ്മ ഏതറ്റം വരെയും പോകും. അത് മനുഷ്യനായാലും മൃഗങ്ങളായാലും. അത്തമൊരു കഥയാണ് കരിയാത്തുമ്പാറ സ്വദേശി കണ്ണന് പറയാനുള്ളത്. സബിനാസിന്റ കാര്യം പറഞ്ഞാല്‍ കണ്ണുനിറയും കണ്ണന്. കാരണം മകളെ പോലെയാണ് കണ്ണന് ഇവള്. വിനോദസഞ്ചാര കേന്ദ്രത്തിൽ സവാരി നടത്താന്‍ ആറുവര്‍ഷം മുമ്പാണ് കണ്ണൻ സബിനാസിനെ കരിയാത്തുമ്പാറയിലേക്ക് കൊണ്ടുവന്നത്. കാലില്‍ മുറിവേറ്റ കുതിരയെ കണ്ണന് ശരിയായി പരിചരിക്കുന്നില്ലെന്ന് ചിലര്‍ പരാതിപ്പെട്ടതോടെ 6 മാസം ഗർഭിണിയായ സബിനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മൃഗസ്നേഹികളുടെ സംഘടനയ്ക്ക് പരിചരണത്തിനായി വിട്ടുകൊടുത്തു.
11 മാസത്തിന് ശേഷം, നടപടി ക്രമങ്ങൾ പാലിച്ചല്ല പൊലീസ് വിട്ടുകൊടുത്തതെന്ന് കണ്ടെത്തിയ കോടതി കുതിരയെ തിരിച്ച് കൊടുക്കാന്‍ ഉത്തരവിട്ടു. സബിനാസിനെ തിരികെ കിട്ടിയെങ്കിലും സബിനാസ് പ്രസവിച്ച കുഞ്ഞിനെ കിട്ടിയില്ല.
ഗർഭഛിദ്രം നടത്തിയെന്നാണ് സംഘടന പറയുന്നത്. എന്നാൽ സബിനാസിന്റെ അകിടിൽ പാലുണ്ടെന്നും ഇത് അടുത്തിടെ പ്രസവിച്ചതോ അല്ലെങ്കിൽ മുലയൂട്ടുന്നതോ ആണെന്നും പരിശോധിച്ച ഡോക്ടർമാർ പറയുന്നു. എന്തായാലും കുഞ്ഞിനെ തിരികെ കിട്ടും വരെ നിയമപോരാട്ടം തുടരാനാണ് കണ്ണന്റേയും സബിനാസിന്റേയും തീരുമാനം.