വിവിധ രാജ്യങ്ങളിലെ മലയാളി നഴ്സുമാരുടെ സര്‍ഗസൃഷ്ടികള്‍ക്ക് വേദിയൊരുക്കി ഇ മാഗസീന്‍. ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള നഴ്സുമാര്‍ , ആതുരസേവനത്തിന്‍റെ ഇടവേളകളിലാണ് മാഗസീന്‍ തയാറാക്കുന്നതിന് സമയം കണ്ടെത്തുന്നത്.
An International malayale Nurses Assembly അഥവാ എയിംന എന്ന സംഘടനയാണ് നഴ്സുമാരുടെ രചനകള്‍ക്കായി സൈബര്‍ ഇടം കണ്ടെത്തിയിരിക്കുന്നത്. കഥയും കവിതയും ചിത്രങ്ങളും മാത്രമല്ല പ്രധാന അറിയിപ്പുകളും വിവിധ രാജ്യങ്ങളിലെ തൊഴിലവസരങ്ങളും മാഗസിനിലുണ്ട്.
29 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലേറെ മലയാളി നഴ്സുമാര്‍ സംഘടനയില്‍ അംഗങ്ങളാണ്. രചനകളില്‍ നിന്ന് പ്രസിദ്ധീകരണ യോഗ്യമായവ തെരഞ്ഞെടുക്കുന്നതും എഡിറ്റിങ് , ലേ ഔട്ട് തുടങ്ങിയ ജോലികള്‍ ചെയ്യുന്നതും പല രാജ്യങ്ങളിലിരുന്ന് . അരങ്ങിലും അണിയറയിലും നഴ്സുമാര്‍ മാത്രം. റിപ്പബ്ളിക് ദിനത്തില്‍ ആദ്യ ലക്കം വിര്‍ച്വല്‍ പ്രകാശനച്ചടങ്ങില്‍ പുറത്തിറക്കി. വര്‍ഷത്തില്‍ നാല് ലക്കങ്ങളാണ് ലക്ഷ്യമിടുന്നത്.