major-ravi-pinarayi

‘നിങ്ങൾ എല്ലായിടത്തും യോഗ്യത ഇല്ലാത്ത പത്താം ക്ലാസ് പോലും പാസാകാത്തവരെ തിരികി കയറ്റുന്നുണ്ട്. അത് എന്ത് വേണമെങ്കിലും ചെയ്തോളൂ പിണറായി സഖാവേ.. പക്ഷേ ഈ ദുരന്തനിവാരണ സേനയിൽ എങ്കിലും തലയിൽ ആൾതാമസം ഉള്ളവരെ കുറച്ചെങ്കിലും ബോധം ഉള്ളവരെ നിയമിക്കണം..’ ബാബുവിന്റെ ജീവൻ രക്ഷിക്കാൻ സൈന്യത്തെ വിളിക്കാൻ വൈകിയതിലുള്ള രോഷം മേജർ രവി പറഞ്ഞത് ഈ വിധമാണ്. കേരള സർക്കാർ മണിക്കൂറുകൾ വെറുതേ കളഞ്ഞെന്നും ആദ്യമേ ആർമിയെ വിളിക്കേണ്ടതല്ലേ എന്ന ആക്ഷേപം ശക്തമാകുമ്പോഴാണ് കാര്യം വിശദീകരിച്ച് മേജർ രംഗത്തുവന്നത്.

 

ബാബു ആ മലയിൽ ഇരിക്കുന്ന രീതി കണ്ടാൽ തന്നെ അറിയാം ഹെലികോപ്റ്റർ കൊണ്ടുവന്ന് അവനെ രക്ഷിക്കാൻ കഴിയില്ലെന്ന്. എന്നിട്ടും ആർമിയെ വിവരം അറിയിക്കാൻ വൈകി. ആ കൊച്ചുപയ്യൻ പാലക്കാടിന്റെ ഈ ചൂടും സഹിച്ച് വെള്ളമോ ഭക്ഷണമോ കഴിക്കാതെ ഇത്ര മണിക്കൂറുകൾ ഇരുന്നു. അവന്റെ ഭാഗ്യം െകാണ്ട് മാത്രമാണ് പിടിച്ചുനിൽക്കാൻ ആയത്. തല കറങ്ങി വീണിരുന്നെങ്കിൽ. ഡ്രോൺ കണ്ടപ്പോൾ അവൻ വെള്ളം ചോദിക്കുന്നത് കണ്ടു. ഹെലികോപ്റ്റർ അവന്റെ അടുത്തേക്ക് പറന്നെത്താൻ കഴിയില്ല. കാരണം ഒരു മലയുടെ ചരുവിലെ പൊത്തിലാണ് അവൻ ഇരിക്കുന്നത്. അപ്പോൾ എന്തിനാണ് ഹെലികോപ്റ്റർ വിളിച്ചത്. ഈ സമയം നേരിട്ട് ആർമിയെയോ നേവിയോ വിവരം അറിയിക്കേണ്ടതല്ല. അതാണ് പറഞ്ഞത് കുറച്ച് വിവരും ബോധവും ഉള്ളവരെ ഈ ദുരന്തനിവാരണ സേനയിൽ നിയമിക്കാൻ പിണറായി സർക്കാർ ശ്രമിക്കണം.’ മേജർ രവി പറയുന്നു.