മനോരമ ന്യൂസ് നേരെ ചൊവ്വേയിൽ മുൻ ഡിജിപി ആർ.ശ്രീലേഖ ഐപിഎസ് നടത്തിയ വെളിപ്പെടുത്തലുകൾ കേരളത്തിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. പൊലീസിനുള്ളിൽ നടക്കുന്ന സംഭവങ്ങളും രാഷ്ട്രീയമായ ഇടപെടലുകളും നീതി നിഷേധങ്ങളും ശ്രീലേഖ വെളിപ്പെടുത്തി. ഇക്കൂട്ടത്തിൽ കിളിരൂർ കേസിലെ പ്രതി ലതാ നായരെ തല്ലി സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് ശ്രീലേഖയുടെ മറുപടി ഉള്ളുലയ്ക്കുന്നതായിരുന്നു.

 

‘കിളിരൂർ കേസിലെ പ്രതിയായ ലതാ നായരെ തല്ലിയിത് പിന്നിൽ വേറെ ന്യായമുണ്ട്. ഗുരുതരമായ അവസ്ഥയിൽ ഇരയായ പെൺകുട്ടി ആശുപത്രിയിൽ കഴിയുമ്പോൾ ‍ഞാൻ കാണാൻ പോയിരുന്നു. അന്ന് അവൾ എന്റെ കൈ പിടിച്ച് പറഞ്ഞു. ആന്റീ, എന്റെ കമ്മലും മാലയും വരെ ഉൗരി വാങ്ങിയ സ്ത്രീയാണ് ലതാ നായർ. അവരെ പിടിക്കുമോ. ഉറപ്പായും പിടിക്കുമെന്ന് ഞാൻ അവളോട് പറഞ്ഞു. അങ്ങനെ പിടികൂടുമ്പോൾ എന്നെ എന്തിനാണ് ഇത്രമാത്രം ഉപദ്രവിച്ചതെന്ന് ആന്റി അവരോട് ചോദിക്കണം. രണ്ടടി കൊടുക്കണം എന്നും അവളെന്നോട് പറഞ്ഞു. 

 

അതാണ് ‍ഞാൻ ചെയ്തത്. പക്ഷേ ഒരടിയെ കൊടുക്കാൻ പറ്റിയുള്ളൂ. ആ ഒറ്റ അടിയിൽ അവരുടെ ബോധം പോയി നിലത്തുവീണു. പിന്നെ എടുത്തുകാെണ്ട് ആശുപത്രിയിൽ പോയി. ഇന്നും ആ രണ്ടാമത്തെ അടി െകാടുക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമമാണ് എനിക്ക്.’ ശ്രീലേഖ പറയുന്നു. വിഡിയോ കാണാം.