കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് സര്‍വര്‍ തകരാറിലായതോടെ രോഗികള്‍ ദുരിതത്തില്‍. കുടുസു മുറിപോലെയുള്ള ഒ.പി കൗണ്ടറിനുമുന്നില്‍ മണിക്കൂറുകളോളമാണ് രോഗികള്‍ വരിനില്‍ക്കേണ്ടി വരുന്നത്. പ്രശ്നം ഇന്നു തന്നെ പരിഹരിക്കുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം
നിലവില്‍ രണ്ടു ഒ.പി കൗണ്ടറുകള്‍ മാത്രമാണ് ജനറല്‍ ആശുപത്രിയില്‍ ഉള്ളത്. പ്രായമായവര്‍ക്ക് പ്രത്യേക കൗണ്ടര്‍ ഇല്ല. രോഗികളുടെ എണ്ണത്തിനനുസരിച്ച് കൂടുതല്‍ കൗണ്ടറുകള്‍ വേണമെന്നാണ് ആവശ്യം