വിഷു വിപണി പ്രതീക്ഷയില്‍ കണിവെള്ളരി കര്‍ഷകര്‍. കോവിഡിന്റെ ഭീതി ഇല്ലാത്തതിനാല്‍ നല്ല കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്. കോഴിക്കോട് ജില്ലയില്‍ കണിവെള്ളരി ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്ന പെരുവയല്‍ , മാവൂര്‍ പഞ്ചായത്തുകളിലെ കര്‍ഷകര്‍ വിളവെടുപ്പിന്റെ തിരക്കിലാണ് വിത്തു പാകി 60 ദിവസം കൊണ്ട് പാകമാകുന്നതിനാല്‍ വിഷു കാലത്തെ ഈ കണിവെള്ളരി കൃഷിക്കായി കര്‍ഷകര്‍ കൂടുതലായി എത്തുന്നുണ്ട്.