യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഫെയ്സ്ബുക്കിലൂടെ സേവ് ദ ഡേറ്റ് വിഡിയോ പങ്കുവെച്ചാണ് ആകാശ് കല്യാണ കാര്യം അറിയിച്ചിരിക്കുന്നത്.
കണ്ണൂർ സ്വദേശിയും ഹോമിയോ ഡോക്ടറുമായ അനുപമ ജയതിലകാണ് വധു. മേയ് 12-ന് വധുവിന്റെ വീട്ടിൽ വെച്ചാണ് വിവാഹം.കരിപ്പുർ സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്താണ് ആകാശ്. അർജുന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആകാശിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നു. ഇയാളുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡും നടത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപം നടത്തിയതിന് ഡി വൈ എഫ് എ ആകാശിന് എതിരെ പൊലീസിൽ പരാതിയും നൽകിയിരുന്നു.