മഴയില്ലെങ്കില്‍ തൃശൂര്‍പൂരം വെടിക്കെട്ട് നാളെ നടത്തും. വൈകിട്ട് നാലുമണിക്ക് വെടിക്കെട്ട് നടത്താനാണ് തീരുമാനം. തൃശൂർ നഗരത്തിൽ കനത്ത മഴ പെയ്ത സാഹചര്യത്തിൽ രണ്ടുവട്ടം വെടിക്കെട്ട് മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ മൂന്നു മണിക്കായിരുന്നു ആദ്യം വെടിക്കെട്ട് നടത്താൻ തീരുമാനിച്ചിരുന്നത്. കനത്ത മഴയെ തുടർന്ന് ഇത് മാറ്റിവച്ചു. പിന്നീടിത് ഞായറാഴ്ച വൈകിട്ടത്തേക്ക് മാറ്റിയെങ്കിലും മഴ വീണ്ടും വില്ലനായി. 

കുടമാറ്റം നടക്കുമ്പോൾ മുതൽ തൃശൂർ നഗരത്തിൽ ചെറിയ മഴയുണ്ടായിരുന്നു. വൈകിട്ടോടെ മഴ കനത്തു. മഴ തുടർന്നതോടെയാണ് വെടിക്കെട്ട് നടത്താനാകാതെ നീണ്ടുപോയത്.