ചുറ്റുപാടുമുള്ളവര്‍ അയിത്തം കല്‍പ്പിച്ച് അകറ്റി നിര്‍ത്തിയ കോഴിക്കോട് പേരാമ്പ്രയിലെ ഗവണ്‍മന്റ് വെല്‍ഫയര്‍  എ.എല്‍.പി സ്കൂള്‍ മാറ്റത്തിന്റെ പാതയില്‍. സാംബവ ഇതര വിഭാഗത്തില്‍പ്പെട്ട രണ്ടു കുട്ടികള്‍ ഇത്തവണ സ്കൂളില്‍ പ്രവേശനം നേടി. സാംബവ സമുദായത്തിലെ കുട്ടികള്‍ പഠിക്കുന്നതിനാല്‍ മറ്റ് സമുദായക്കാര്‍ ഇവിടെ കുട്ടികളെ ചേര്‍ക്കാന്‍ തയാറായിരുന്നില്ല. 

 

ഇത് ഇഹാന്‍ റഷീദ്. ചുറ്റുപാടുമുള്ളവര്‍ മുപ്പതുവര്‍ഷമായി വരച്ച ജാതിയുടെ അതിരടയാളം കടന്ന് മൂന്നുവര്‍ഷം മുമ്പ് ധൈര്യത്തോടെ സ്കൂളിന്റ പടികടന്നെത്തിയ കുട്ടി. ജാതി വിവേചനത്തിനെതിരെ പോരാടണമെന്ന ഉറച്ച തീരുമാനത്തോടെയായിരുന്നു  ഇഹാനെ മാതാപിതാക്കള്‍ ഇവിടെ ചേര്‍ത്തത്  

 

ഇഹാന്റ പാത പിന്തുടര്‍ന്ന് ഇതര വിഭാഗത്തില്‍പ്പെട്ട രണ്ടു കുട്ടികള്‍ കൂടി ഇത്തവണ വിദ്യാലയത്തില്‍ പഠിക്കാനെത്തിയതാണ്  പുതിയ സന്തോഷം. കുട്ടികളെ ഇവിടെ തന്നെ ചേര്‍ക്കാന്‍ കാരണമായി  വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ കൂടിയായ മാതാപിതാക്കള്‍ പറയുന്ന കാരണം ഇതാണ്.  തൊട്ടടുത്തുളള ചേര്‍മല സാംബവ കോളനിയിലെ കുട്ടികളാണ് ഇവിടെയുള്ളവരെല്ലാം. ചിലരെങ്കിലും മാറിചിന്തിക്കാന്‍ തുടങ്ങിയതിന്റ ആശ്വാസത്തിലാണ് കോളനിക്കാരും  കേരള സ്കൂള്‍ ടീച്ചേഴ്സ് മൂവ്മെന്റ് എന്ന സംഘടനയാണ് മാറ്റത്തിന് പിന്നില്‍. നാലുക്ലാസുകളിലായി 21 കുട്ടികളാണ് ഇവിടെയുള്ളത്.