തുടര്‍ച്ചയായി തൊണ്ണൂറ്റിയാറു മണിക്കൂര്‍ സ്കേറ്റിങ് ചെയ്ത് ഗിന്നസ് റെക്കോര്‍ഡ് നേടി ആറാംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് സഹല്‍. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം സ്വദേശിയാണ്. കര്‍ണാടകയിലെ ബെല്‍ഗാമിലായിരുന്നു പ്രകടനം.
കര്‍ണാടകയിലെ ബെല്‍ഗാമില്‍ റോളര്‍ സ്കേറ്റിങ് ചാംപ്യന്‍ഷിപ്പ ്സംഘടിപ്പിച്ചിരുന്നു. നാനൂറ്റിയെഴുപത് വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഇതില്‍ മുഹമ്മദ് സഹലിന്റെ പ്രകടനം ഗിന്നസ് റെക്കോര്‍ഡ് നേടിക്കൊടുത്തു. ആറു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി മല്‍സരിച്ചാണ് റെക്കോര്‍ഡ് ഇട്ടത്. ശ്രീനാരായണപുരം പതിയാശേരി തെക്കേച്ചലില് റഷീദിന്റേയും ഷജീനയുടേയും മകനാണ് മുഹമ്മദ് സഹല്‍. മാള രാജു ഡേവീസ് ഇന്റര്‍നാഷനല്‍ സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയാണ്.
സ്കേറ്റിങ് പ്രകടതനത്തില് ഇനിയും ഉയരങ്ങള്‍ താണ്ടണമെന്നാണ് മുഹമ്മദ് സഹലിന്റെ ആഗ്രഹം. അതിനുള്ള കഠിന പരിശീലനത്തിലാണ് ആറാംക്ലാസുകാരന്.