രാമായണ മാസത്തിന്റെ പുണ്യവുമായി രാമപുരം നാലമ്പല തീർത്ഥാടനത്തിന് തുടക്കമാകുന്നു.കർക്കിടകം ഒന്ന് മുതൽ ഒരുമാസം വരെയാണ് രാമപുരത്തെ നാല് ക്ഷേത്രങ്ങളിൽ ദർശനം കാലം.ദര്‍ശനത്തിനായി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി നാലമ്പല ദർശന കമ്മിറ്റി അറിയിച്ചു
ദര്‍ശന സുകൃതം തേടി ഇന്ന് മുതൽ നാനാഭാഗത്തു നിന്നും രാമപുരത്തേക്ക് ഭക്തജനങ്ങളുടെ പ്രവാഹമാണ്. രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമായാണു നാലമ്പല ദര്‍ശനമെന്നാണ് വിശ്വാസം .രാമപുരം പഞ്ചായത്തില്‍ രാമപുരം, കൂടപ്പുലം, അമനകര, മേതിരി എന്നീ സ്ഥലങ്ങളില്‍ യാഥാക്രമം ശ്രീരാമന്‍,ലക്ഷമണന്‍, ഭരതന്‍, ശത്രുഘ്‌നന്‍ എന്നീ പ്രതിഷ്ഠകളാണ്
നാലമ്പലം ദര്‍ശനം ഒറ്റ ദിവസം കൊണ്ട് ഉച്ചപൂജയ്ക്കു മുമ്പ് പൂര്‍ത്തിയാക്കുന്നത് ഏറ്റവും ഉത്തമമാണെന്നുള്ള വിശ്വാസമാണ് രാമപുരത്തെ നാലമ്പലദര്‍ശനത്തിന് പ്രാധാന്യമേറുവാന്‍ കാരണം. ക്ഷേത്രങ്ങള്‍ തമ്മിലുള്ള ദൂരം ഏതാണ്ട് മൂന്നു കിലോമീറ്റര്‍ മാത്രമായതിനാല്‍ ചുരുങ്ങിയ സമയം കൊണ്ട് ആചാരവിധി അനുസരിച്ച് ഉച്ചപൂജയ്ക്കു മുമ്പ് ദര്‍ശനം നടത്തുവാന്‍ സാധിക്കും.
അമ്പു വില്ലും സമര്‍പ്പണം, ചതുര്‍ബാഹു സമര്‍പ്പണം, ശംഖ് സമര്‍പ്പണം, ശ്രീചക്രസമര്‍പ്പണം എന്നിങ്ങനെ വ്യത്യസ്തമായ വഴിപാടുകളും നീളുന്നു.ദര്‍ശനത്തിനായി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി നാലമ്പല ദർശന കമ്മിറ്റി അറിയിച്ചു.ദര്‍ശന സമയം രാവിലെ അഞ്ചുമുതല്‍ ഉച്ചയ്ക്ക് 12വരെയും വൈകുന്നേരം അഞ്ചു മുതല്‍ 7.30വരയെുമാണ്.പാലാ എം. എൽ. എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും അവലോകനയോഗം ചേർന്നിരുന്നു