കോഴിക്കോട് : പേരാമ്പ്ര കടിയങ്ങാട് പിഞ്ചുകുഞ്ഞിനെ ബക്കറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കടിയങ്ങാട് ഈർപ്പാ പൊയിൽ ഗിരീഷ്– അജ്ഞലി ദമ്പതികളുടെ ഒരു വയസ്സും മൂന്നു മാസവും പ്രായമായ മകൻ ശബരിയാണ് മരിച്ചത്. കുട്ടിയെ ഉറക്കിക്കിടത്തി അമ്മ അലക്കുകയായിരുന്നു. തിരിച്ചെത്തിയ അഞ്ജലി കാണുന്നത് കുട്ടി കുളിമുറിയിലെ ബക്കറ്റിൽ വീണുകിടക്കുന്ന നിലയിലാണ്. ഉടൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

ഇന്നു രാവിലെ 10.30നാണ് സംഭവം. പേരാമ്പ്ര പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. ഗിരീഷ് വിദേശത്താണ്. തേജ ലക്ഷ്മി, വേദ ലക്ഷ്മി എന്നിവരാണ് ശബരിയുടെ മൂത്ത സഹോദരങ്ങൾ.