തിരുവനന്തപുരം എൻജിനീയറിങ് കോളജിന് സമീപത്തെ റോഡിലുള്ള വെയ്റ്റിങ് ഷെഡിലെ സീറ്റ് സദാചാര ഗുണ്ടായിസം കാണിച്ച് നാട്ടുകാർ മുറിച്ച് ചെറുതാക്കിയെന്നാരോപിച്ച് വിദ്യാർഥികളുടെ പ്രതിഷേധം. സദാചാര ഗുണ്ടായിസത്തിനെതിരെ ആൺ കുട്ടികളുടെ മടിയിൽ പെൺകുട്ടികൾ ഇരുന്നെടുത്ത ഫോട്ടോ  വൈറലായി. സ്ഥലത്തെത്തിയ മേയർ ആര്യ രാജേന്ദ്രൻ വിദ്യാർഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സ്ഥലത്ത് നഗരസഭ പുതിയ ബസ് സ്റ്റോപ്പ് നിർമിക്കുമെന്ന് ഉറപ്പു നൽകി.