ഏത് സമയത്തും വെള്ളത്തിലാവുന്ന പത്തനംതിട്ട കുറുമ്പന്‍ മൂഴി കോസ്‍വേ കാരണം താമസം തന്നെ ഉപേക്ഷിക്കാനുള്ള ആലോചനയിലാണ് കുറുമ്പന്‍ മൂഴിയിലെ താമസക്കാര്‍. പെരുന്തേനരുവിയില്‍ അടിഞ്ഞുകൂടുന്ന മണലാണ് പാലത്തെ സ്ഥിരം വെള്ളത്തിലാക്കുന്നത്. മണല്‍ വാരല്‍ പ്രഹസനമാണെന്ന് നാട്ടുകാര്‍ പറയുന്നു.

 

മഴക്കാലമായാല്‍ ഇതാണ് അവസ്ഥ. കഴിഞ്ഞ വര്‍ഷം തുടരെ മഴയായതിനാല്‍ മിക്കവാറും കുരുമ്പന്‍ മൂഴി ഒറ്റപ്പെട്ട് കിടക്കും. പെരുന്തേനരുവിയിലെ  അണക്കെട്ടും 2018ലെ പ്രളയവുമാണ് അരുവിയില്‍ മണ്ണ് നിറയാന്‍ കാരണം. എല്ലാ വര്‍ഷവും മണല്‍ വാരിക്കൂട്ടി കരയില്‍ നിറയ്ക്കും. അടുത്ത മഴ മണലിനെ വീണ്ടും അരുവിയിലാക്കും..പിന്നെന്തിനാണീ പ്രഹസനം എന്ന് നാട്ടുകാര്‍ ചോദിക്കുന്നു. 

 

ഒറ്റപ്പെടല്‍ മാത്രപ്രശ്നം. ഭക്ഷ്യ വസ്തുക്കളും കിട്ടാതെയാകും. വെള്ളം ഉയുന്നതോടെ പമ്പ് ഹൗസ് മുങ്ങും ഇതോടെ കുടിവെള്ളവും കിട്ടാതെയാകും. ഒറ്റപ്പെടലും വന്യമൃഗഭീതിയും കാരണം താമസം മാറാനുള്ള ആഗ്രഹത്തിലാണ് 130 ആദിവാസി കുടുംബങ്ങള്‍. ഇവരുടെ സ്ഥലങ്ങള്‍ വനംവകുപ്പ് ഏറ്റെടുത്ത് വേറെ സ്ഥലം നല്‍കണമെന്നാവശ്യപ്പെട്ട്  വനാവകാശ കമ്മിറ്റി റവന്യൂവകുപ്പിനും, വനം വകുപ്പിനും കത്ത് നല്‍കിയിട്ടുണ്ട്.