താമസത്തിനും കൃഷിക്കുമായി പതിച്ചു നല്‍കിയ ഭൂമി മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ ഭൂപതിവ് ചട്ട ഭേഗതി ചെയ്യുന്നു. സാമൂഹിക അവസ്ഥ പരിസ്ഥിതി എന്നിവ പരിഗണിച്ചാണ് ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നത്. ചീഫ് സെക്രട്ടറിയും എ ജിയും ഉള്‍പ്പെടുന്ന സമിതി ഭൂപതിവ് ചട്ടം ഭേദഗതി കരടിന്‍റെ അവസാനഘട്ടത്തിന്‍റെ പരിശോധനയിലാണ്. വരുന്ന നിയമസഭാ സമ്മേളനത്തില്‍ കരട് ബില്ല് അവതരിപ്പിക്കാന്‍ ലക്ഷ്യമെന്ന് റവന്യൂവകുപ്പ് അറിയിച്ചു.
വീടില്ലാത്തവര്‍ക്ക് വീട് വെയ്ക്കുന്നതിനും കൃഷിഭൂമിയില്ലാത്തവര്‍ക്് കൃഷി ചെയ്യുന്നതിനുമാണ് സംസ്ഥാനത്ത ഭൂമി പതിച്ചു നല്‍കിയിരിക്കുന്നത്. 1964-ലെ ഭൂപതിവ് ചട്ടം അനുസരിച്ച് ഏത് ആവശ്യത്തിനാണോ പതിച്ചു നല്‍കിയത് അതിന് മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് വ്യവസ്ഥ. എന്നാല്‍ കാലം മാറിയതോടെ ഭൂമിയുടെ ഉപയോഗത്തിന്‍റെ സ്വഭാവം മാറി. ഗ്രാമങ്ങള്‍ നഗരസ്വാഭാവത്തിലേക്ക് മാറുകയും കൃഷി നിലയ്ക്കുയും ചെയ്തു. ആദ്യ ഉടകമളുടെ രണ്ടാം തലമുറയാണ് പലയിടത്തും ഭൂമിയുടെ നിലവിലെ അവകാശികള്‍. വീട് വെയ്ക്കുന്നതിനും കൃഷിക്കുമായി നല്‍കിയ ഭൂമിയില്‍ മറ്റു കെട്ടിടങ്ങള്‍ നിര്‍മിച്ചത് പൊളിച്ചു കളയാന്‍ കോടതി നിര്‍ദേശിച്ച അവസ്ഥയിലാണ് സര്‍ക്കാര്‍ ഭേഗദതി ആലോചിച്ചത് . ഇതിനായി കരട് തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
റവന്യൂ അഡീഷണൽ സെക്രട്ടറി, നിയമ സെക്രട്ടറി, എ ജി എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. ഭേദഗതിസംബന്ധിച്ച കരടിന്‍റെ വിശദാംശങ്ങള്‍ അഡ്വക്കേറ്റ് ജനറൽ കൈമാറിയിട്ടുണ്ട്. താമസത്തിനും കൃഷിക്കുമായി പതിച്ചു നല്‍കിയ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവന്ന തരത്തില്‍ ഭൂപതിവ് ചട്ട ഭേഗതി ചെയ്യുന്നത് . ഇതു ഏതു രീതിയില്‍ വേണമെന്ന് സമിതി ചര്‍ച്ച നടത്തി അന്തിമതീരുമാനമെടുക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു . തോട്ടഭൂമിയുടെ ഉപയോഗം ,പതിച്ചു നല്‍കിയ ഭൂമിയില്‍ നിന്ന് മരം മുറിക്കുന്നത് , ഭൂമിയില്‍ ക്വാറി ഉണ്ടെങ്കില്‍ അതിന്‍റെ പ്രവര്‍ത്തനം ഇതെല്ലാം കരടില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.