navjot-khosa

തിരുവനന്തപുരം കലക്ടര്‍ നവജ്യോത് ഖോസയെ ലേബര്‍ കമ്മീഷണറായി നിയമിച്ചു. കോവിഡ് കാലത്ത് തലസ്ഥാനത്തെ നയിച്ച നവജ്യോത് ഖോസ സംസ്ഥാനത്തെ ഏറ്റവും മികച്ച കലക്ടര്‍ എന്ന വിശേഷണത്തോടെയാണ് പദവി ഒഴിയുന്നത്. വെല്ലുവിളി നിറഞ്ഞതായിരുന്നു കോവിഡ് കാലത്തെ കലക്ടര്‍ പദവിയെന്ന് ഖോസ മനോരമ ന്യൂസിനോട് പറഞ്ഞു.

തലസ്ഥാനം കോവിഡില്‍ വിറച്ച് തുടങ്ങിയ 2020 ജൂണ്‍ 1നാണ് നവജ്യോത് ഖോസ തലസ്ഥാന നഗരത്തിന്റെ കലക്ടര്‍ കസേരയിലേക്കെത്തുന്നത്. കോവിഡ് പ്രതിരോധത്തില്‍ കേരളത്തിനാകെ മാതൃകയും കരുത്തുമായ പല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും തലസ്ഥാനത്ത് തുടക്കം കുറിയ്ക്കുന്നതാണ് പിന്നീട് കണ്ടത്. രണ്ട് വര്‍ഷവും രണ്ട് മാസവുമെന്ന നീണ്ട കാലത്തിന് ശേഷം പദവിയൊഴിയുന്നത് പ്രതിസന്ധികളെ തോല്‍പിച്ചെന്ന ആത്മവിശ്വാസത്തോടെ.

ലോക്ഡൗണും കോവിഡുമെല്ലാം ചേര്‍ന്ന് പ്രതിസന്ധികള്‍ തീര്‍ത്തെങ്കിലും ദേശീയപാത ഉള്‍പ്പെടെയുള്ള റോഡ് വികസനത്തിന് പരിഗണന നല്‍കിയതാണ് നേട്ടമായി ഖോസ ഉയര്‍ത്തുന്നത്. കഴക്കൂട്ടം–കടമ്പാട്ടുകോണം പാതാവികസനം ഉള്‍പ്പടെ പത്തിലേറെ ഇടങ്ങളിലെ സ്ഥലമെടുപ്പ് പൂര്‍‍ത്തിയാക്കി. സംസ്ഥാനത്തെ മികച്ച കലക്ടറെന്നതടക്കം ഒട്ടേറെ പുരസ്കാരങ്ങളും തേടിയെത്തി.  നേട്ടങ്ങളുടെ ക്രെഡിറ്റ് നാട്ടുകാരുടെ സഹകരണത്തിന് നല്‍കുന്ന ഖോസ പഞ്ചാബിയായിട്ടും മലയാളത്തില്‍ സംസാരിക്കാന്‍ ശ്രമിക്കുന്നതിന്റെ രഹസ്യവും തുറന്ന് പറയുന്നു.

കോവിഡ് അവലോകനയോഗത്തിലൂടെ കലക്ടര്‍ ചുമതല ഏറ്റെടുത്ത ഡോക്ടര്‍ കൂടിയായ ഖോസ കലക്ടര്‍ ചുമതലകളൊഴിയുന്നതും ഇന്നലെ വൈകിട്ടത്തെ ആരോഗ്യവകുപ്പ് അവലോകനത്തോടെയാണ്