NewALPcollector

ശ്രീറാം വെങ്കിട്ടരാമന് പകരം ആലപ്പുഴ ജില്ലാ കലക്ടറായി വി.ആർ.കൃഷ്ണതേജ ചുമതലയേറ്റു. ചുമതല കൈമാറാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തിയില്ല. വാഹനാപകടത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ മൂന്നാം ചരമവാർഷിക ദിനത്തിലാണ്ശ്രീറാമിന് പകരം ആലപ്പുഴയുടെ അന്‍പത്തിയഞ്ചാം കലക്ടറായി കൃഷ്ണ തേജ ചുമതല ഏൽക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിനു മുന്നിൽ ലഡു വിതരണം ചെയ്തു

പ്രതിഷേധങ്ങളുടെ നടുവിലായിരുന്നു  ആലപ്പുഴ കലക്ടർ പദവിയിലുള്ള ശ്രീറാം വെങ്കിട്ടരാമന്റെ ആറു ദിവസത്തെ ഔദ്യോഗിക ജീവിതം . മാധ്യമ പ്രവർത്തകരും വിവിധ രാഷ്ട്രീയ കക്ഷികളും മുസ്ലിം സംഘടനകളും പ്രതിഷേധം ശക്തമാക്കിയതോടെ ശ്രീറാമിനെ മാറ്റാൻ സർക്കാർ നിർബന്ധിതമായി. ഇന്നു രാവിലെ 10 മണിയോടെ പുതിയ കലക്ടർ വി.ആർ.ചുമതല കൈമാറേണ്ട ശ്രീറാം വെങ്കട്ടരാമൻ  എത്തിയില്ല എ ഡി എമ്മിന് ചുമതല നൽകി ഇന്നലെ തന്നെ ശ്രീറാം ആലപ്പുഴ വിട്ടിരുന്നു.

ആലപ്പുഴയിൽ നേരത്തെ  സബ് കലക്ടറായി പ്രവർത്തിച്ചിരുന്ന കൃഷ്ണ  തേജ പലരെയും പേരു വിളിച്ചു തന്നെ തന്റെ സൗഹ്യദം പുതുക്കി. 2018 ലെ വെള്ളപ്പൊക്കക്കാലത്ത് ഐ ആം ഫോർ ആലപ്പി എന്ന പേരിൽ സന്നദ്ധ പ്രവർത്തനം നടത്തി ശ്രദ്ധേയനായിരുന്നു കൃഷ്ണ തേജ . വീണ്ടുമൊരു മഴക്കാലത്ത് കൃഷ്ണ തേജ കലക്ടറായി എത്തുന്നു എന്നതും കൗതുകകരം.ശ്രീറാം വെങ്കിട്ട രാമൻ കലക്ടറായിരുന്നപ്പോൾ പൂട്ടിയ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമൻറ് ബോക്സ് പുതിയ കലക്ടർ എത്തിയപ്പോൾ തുറന്നു. നിരവധി പേരാണ് അനുമോദനവും പിന്തുണയുമായി കലക്ടറുടെ ഫെയ്സ് ബുക്ക് പേജിൽ കമന്റുകളുമായി എത്തിയത്. അതേസമയം ശ്രീറാം വെങ്കട്ടരാമനെ മാറ്റിയതിലും പുതിയ കലക്ടർ ചുമതല ഏറ്റതിൽ  സന്തോഷം പ്രകടിപ്പിച്ചും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിനു മുന്നിൽ ലഡു വിതരണം ചെയ്തു ചുമതലയേറ്റ ഉടൻ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളിൽ പുതിയ കലക്ടർ കൃഷ്ണ തേജ സജീവമായി.