തൃശൂർ പുതുക്കാട് ദേശീയപാതയിൽ കുഴിയടച്ചതിലും തട്ടിപ്പ് . റോഡ് റോളർ ഉപയോഗിക്കാതെ ടാറും മെറ്റലുമിട്ടായിരുന്നു കരാർ കമ്പനി കണ്ണിൽ പൊടിയിട്ടത്.
48 മണിക്കൂറിനുള്ളിൽ എല്ലാ കുഴിയും അടയ്ക്കുമെന്നായിരുന്നു ദേശീയ പാത അധികൃതരുടെ വാഗ്ദാനം. കുഴിയടച്ചു. പക്ഷേ ഒറ്റ മഴയിൽ കുഴിയിലെ ടാറിങ് ഒലിച്ചു പോകുമെന്നുറപ്പ്. ടാർ മിശ്രിതം കുഴിയിലിട്ട് ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ചായിരുന്നു ഉറപ്പിക്കൽ. റോഡ് റോളർ ഉപയോഗിച്ചതേയില്ല. അശാസ്ത്രീയ കുഴിയ്ക്കലെന്ന് പി.ഡബ്ലു.ഡി ഉദ്യോഗസ്ഥർ പറഞ്ഞു. ഹൈക്കോടതി നിർദ്ദേശപ്രകാരം കുഴിയടയ്ക്കൽ നിരീക്ഷിക്കാൻ ജില്ലാ ഭരണകൂടത്തെ നിയോഗിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ എത്തിയത്. ശാസ്ത്രീയമായി കുഴിയടയ്ക്കാൻ കമ്പനിയ്ക്ക് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട് .