സംസ്ഥാനത്ത് രാജ്യാന്തര നിലവാരത്തിലെ ആദ്യ ഐ.ടി.ഐ.യായി ധനുവച്ചപുരം ഐ.ടി.ഐ. മാറുന്നു. പതിനൊന്ന് കോടി ഇരുപത് ലക്ഷം രൂപചെലവിട്ടാണ് ആദ്യഘട്ടം പൂര്‍ത്തീകരിച്ചത്.  പുതിയ സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും. അത്യാധുനിക സൗകര്യങ്ങളുള്ള ക്ലാസ് മുറികള്‍, വര്‍ക് ഷോപ്പുകള്‍, രാജ്യാന്തര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം, ഇവയെല്ലാം ഉറപ്പുവരുത്തിയാണ് നിര്‍മ്മാണം. തൊഴില്‍ സാധ്യത കൂടുതലുള്ള പുതിയ കോഴ്സുകള്‍, വിദേശ കമ്പനികളില്‍ ഉള്‍പ്പെടെ ക്യാംപസ് നിയമനം, വിദേശ പരിശീലനം, തുടങ്ങി നിരവധി സൗകര്യങ്ങള്‍ പുതിയ സംവിധാനത്തില്‍ ലഭ്യമാകും. 

കിഫ്ബിയുടെ സഹായത്തോടെയാണ് ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.അറുപത്തിയേഴ് കോടി രൂപ ചെലവിലാണ് പദ്ധതി.തൊഴില്‍ വിപണിയുടെയുടെ ആവശ്യം മുന്നില്‍കണ്ടാണ് സംസ്ഥാനത്തെ ആദ്യകാല ഐടിഐകളില്‍ ഒന്നായ ധനുവച്ചപുരം ഐടിഐഐ വികസിപ്പിക്കുന്നത്. ഇവിടെ നിന്ന് പരിശീലനം ലഭിക്കുന്നവരുടെ സേവനം പ്രാദേശിക വികസനത്തിന് ലഭ്യമാക്കാനും പദ്ധതിയുണ്ട്.