പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ചെണ്ടുമല്ലി കൃഷി വിജയം നല്‍കിയതിലുള്ള സന്തോഷത്തിലാണ് ഒരു നാട്. കോഴിക്കോട് പെരുമണ്ണ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് കണ്ണിനു കുളിര്‍മ നല്‍കുന്ന ചെണ്ടുമല്ലിപ്പൂക്കാഴ്ചയുള്ളത്. 

 

ഈ കാഴ്ച കോഴിക്കോട്ടെ ഒരു ഗ്രാമപ്രദേശത്തുനിന്നാണ്. തൊഴിലുറപ്പ് തൊഴിലാളികളുടെ അധ്വാനം. അതാണ് ഈ ചെണ്ടുമല്ലി കൃഷി.പെരുമണ്ണ പഞ്ചായത്തിലെ 11 ാം വാര്‍ഡില്‍ ഒരേക്കര്‍ സ്ഥലത്താണ്  കൃഷി നടത്തിയത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ വിളവ് . ഒാണം വിപണിയാണ് ലക്ഷ്യം

 

 കുട്ടികള്‍ക്ക് ഇത് കൗതുക കാഴ്ചയാണ്.നിരവധി പേര്‍ എത്തുന്നുണ്ട് ചെണ്ടുമല്ലി കൃഷി കാണാന്‍ കഴിഞ്ഞ ഒാണത്തിന് പച്ചക്കറികൃഷി നടത്തി വിജയം നേടിയ കഥയും പെരുമണ്ണ പഞ്ചായത്തിനുണ്ട്.