Specials-HD-Pinarayi-Arif
സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍മാരും തമ്മിലുള്ള അഭിപ്രായ ഭിന്നത കേരളത്തിന് അത്രകണ്ട് പരിചിതമല്ലായിരുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളിലും അത്തരം അസ്വാരസ്യങ്ങള്‍ നടക്കുന്നത് നാം കേട്ടറിഞ്ഞിട്ടുണ്ട്. പക്ഷേ കുറച്ചു കാലമായി കേരളത്തിനത് പരിചിത കാഴ്ചയാണ്. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിലാണ് ഇത്തരത്തില്‍ ജനപ്രതിനിധികളും ഭരണഘടനാസ്ഥാനവും തമ്മില്‍ പോരടിക്കുന്നത്. ബംഗാളിലും തമിഴ്നാട്ടിലും ഈ പോര് സീമകള്‍ ലംഘിച്ച് മുന്നോട്ടു പോകാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഈ രണ്ട് സംസ്ഥാനങ്ങളിലും പരസ്യമായ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങി. എന്നാല്‍ അപ്പോഴെല്ലാം കേരളം സമ്യമനം പാലിച്ചു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു.