TAGS

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ കിഴക്കേകോട്ടയിൽ നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ കാൽനട മേൽപ്പാലം ഇന്നലെ പ്രൗഡഗംഭീരമായ ചടങ്ങിൽ നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് മന്ത്രി ഉദ്ഘടനം ചെയ്ത ചടങ്ങില്‍ നടന്‍ പൃഥ്വിരാജാണ് മുഖ്യാതിഥി ആയത്. മേയര്‍‍ ആര്യാ രാജേന്ദ്രൻ അധ്യക്ഷയായ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ നിന്നുള്ള ഒരു ചിത്രം വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്ത് ഫെയ്സ്ബുക്കിൽ പങ്കിട്ടിരുന്നു. പൃഥ്വിരാജിന ്കൈകൊടുത്ത് സംസാരിക്കുന്ന ചിത്രമാണിത്. മന്ത്രി റിയാസും മേയറും ഇവരെ നോക്കി ചിരിക്കുന്നുമുണ്ട്. പൃഥ്വി എന്ന തലക്കെട്ടോടെ എംഎൽഎ പങ്കുവച്ച ഈ ചിത്രത്തിന് വന്ന ഒരു കമന്റിന് എംഎൽഎ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

'വേറെ ആരെയും കിട്ടിയില്ല' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇദ്ദേഹത്തിന് എന്താണ് കുഴപ്പം എന്നായിരുന്നു എംഎൽഎയുടെ മറുപടി. എംഎൽഎയുടെ മറുപടിക്ക് വലിയ തരത്തിലുള്ള സ്വീക്ര്യതരയാണ് ലഭിക്കുന്നത്. 

സംസ്ഥാനത്തെ ഏറ്റവും നീളമേറിയ കാല്‍നട മേല്‍പാലമാണ് കിഴക്കേകോട്ടയിലേത്. പ്രസംഗത്തിനിടെ പൃഥ്വിരാജ് ജനിച്ച നാട്ടിൽ വരുമ്പോൾ എല്ലാവർക്കും ഉണ്ടാവുന്ന സന്തോഷമാണ് തനിക്കുമുള്ളതെന്നും ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് പരിപാടിക്ക് ക്ഷണിക്കുന്നത്, അതുകൊണ്ട് വന്നു കളയാമെന്ന് കരുതിയാണ് പരുപാടിക്ക് എത്തിയതെന്നും താരം പറഞ്ഞു. പ്രസംഗത്തിനിടെയാണ് മേയർ ആര്യാ രാജേന്ദ്രൻ രാജു ഏട്ടാ എന്ന് വിളിച്ച് പരുപാടിയിലേക്ക് ക്ഷണിച്ച കാര്യം പൃഥ്വിരാജ് പറഞ്ഞത്.