സെര്‍വര്‍ തകരാര്‍ കാരണം അട്ടപ്പാടിയില്‍ ഉള്‍പ്പെടെ പാലക്കാട് ജില്ലയിലെ എണ്‍പത് ശതമാനത്തിലധികം റേഷന്‍ കടകളിലും ഓണക്കിറ്റ് വിതരണം മുടങ്ങി. പലരും കടകളിലെത്തി മണിക്കൂറുകളോളം കാത്ത് നിന്ന് മടങ്ങുന്ന സാഹചര്യമാണ്. സമാന അവസ്ഥ തുടര്‍ന്നാല്‍ കാര്‍ഡ് ഉടമകളുടെ പ്രതിഷേധം കണക്കിലെടുത്ത് അടുത്തദിവസം മുതല്‍ കടകള്‍ അടച്ചിടേണ്ടി വരുമെന്ന് ഒരുവിഭാഗം വ്യാപാരികള്‍.
ക്രമക്കേട് ഒഴിവാക്കാനെന്ന പേരില്‍ റേഷന്‍ വിതരണത്തിന് സര്‍ക്കാര്‍ നടപ്പാക്കിയ പല പരിഷ്കാരങ്ങളും ഇപ്പോഴും പൂര്‍ണമായും ലക്ഷ്യം കണ്ടിട്ടില്ലെന്നാണ് വിമര്‍ശനം. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന റേഷന്‍ കടകളില്‍ ഓരോദിവസവും പുതിയ പ്രതിസന്ധിയാണ്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ഉള്‍പ്പെടെ പരാതി കൂടുന്ന സാഹചര്യമുണ്ട്. സെര്‍വര്‍ തകരാറാണ് നിലവിലെ പ്രതിസന്ധി. സാധാരണക്കാരില്‍ പലര്‍ക്കും ഇപ്പോഴും ഇ പോസ് സംവിധാനം പരിചിതമാകുന്നതേയുള്ളൂ. ഈസമയത്താണ് പലരും കടകളിലെത്തി മണിക്കൂറുകള്‍ കാത്ത് നിന്നിട്ടും റേഷന്‍ വാങ്ങാതെ മടങ്ങേണ്ടിവരുന്നത്. ഓണക്കിറ്റ് വിതരണം അട്ടപ്പാടി ഉള്‍പ്പെടെയുള്ള ആദിവാസി ഊരുകളിലെ ഭൂരിഭാഗം കടകളിലും മുടങ്ങിയ അവസ്ഥയിലാണ്. തകരാറിനൊപ്പം ജനങ്ങളുടെ പ്രതിഷേധം കൂടി തുടര്‍ന്നാല്‍ അടുത്തദിവസം തുടങ്ങി കട അടച്ചിടുമെന്ന് വ്യാപാരികള്‍.
കിറ്റ് വിതരണത്തിലെ കമ്മിഷനും പലര്‍ക്കും അനുവദിച്ചിട്ടില്ല. മുന്‍കാലങ്ങളിലെ സൗജന്യ റേഷന്‍ വിതരണത്തില്‍ ഉള്‍പ്പെടെ പല ആനുകൂല്യങ്ങള്‍ ഇനിയും റേഷന്‍ വ്യാപാരികള്‍ക്ക് കിട്ടിയിട്ടില്ലെന്നും പരാതിയുണ്ട്.