തിരുവനന്തപുരം നെടുമങ്ങാട് നെൽകർഷകരെ ദുരിതത്തിലാക്കി കാട്ടുപന്നി കൃഷി നശിപ്പിക്കുന്നു. പെരിങ്ങമ്മല പാടശേഖരത്തിൽ രണ്ടുദിവസമായി കാട്ടുപന്നിയുടെ അതിക്രമത്തില്‍ അന്‍പതിനായിരത്തിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായത്

 

എട്ട് ഏക്കല്‍ പാടശേഖരത്ത്  നാലപത്തിയഞ്ച് കര്‍ഷകര്‍ നടത്തിയിരുന്ന നെല്‍കൃഷി ഓണത്തിന് വിളവെടുപ്പ് തയ്യാറെടുക്കുമ്പോൾ ആണ് കാട്ടുപന്നിയുടെ ആക്രമണം രാത്രി കാലങ്ങളിലാണ് കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് .  

 

ചൊവ്വാഴ്ച രാത്രി പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബന്ധപ്പെട്ടപ്പോൾ കാട്ടുപന്നിയെ വെടിവയ്ക്കാൻ നിർദ്ദേശം നൽകിയെങ്കിലും പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല. പന്നി വിള നശിപ്പിക്കുന്നത് തുടരുമെന്ന ഭയത്തില്‍  പാകമാകാത്ത നെല്ല്  വിളവെടുക്കുകയാണ് കര്‍ഷകര്‍ മണിക്കൂറിൽ 3000 രൂപ കൊടുത്ത് കൊയ്ത്തു യന്ത്രം കൊണ്ടുവന്നു വിളവെടുപ്പ് തുടങ്ങി