ferookBridge

പഴമയുടെ പ്രതാപം പേറുന്ന കോഴിക്കോട്ടെ ഫറോക്ക് പഴയപാലം നവീകരണപ്രവര്‍ത്തികള്‍ക്ക് ശേഷം തുറന്നുകൊടുത്തു. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്തു. സാതന്ത്ര്യ സമര ചരിത്രത്തിന്റെ പ്രതീകം കൂടിയാണ് ഈ ഇരുമ്പ് പാലം. 

മുകളിലെ കമാനങ്ങള്‍ തകര്‍ന്ന് അപകടാവസ്ഥയിലായിരുന്ന പാലത്തില്‍ 90 ലക്ഷം മുടക്കിയാണ് ഒന്നാംഘട്ട നവീകരണം പൂര്‍ത്തിയാക്കിയത്. 9.60 മീറ്റര്‍ കൂടുതല്‍ ഉയരത്തിലുള്ള ചരക്ക് വാഹനങ്ങള്‍ തടയുന്നതിന് പുതിയ സുരക്ഷാകവചം സ്ഥാപിച്ചു. വാഹനങ്ങള്‍ ഇടിച്ച് തകര്‍ന്ന ഒന്‍പത് കമാനങ്ങള്‍ പുതുക്കി പണിതു. വെള്ളിനിറത്തിലുള്ള പെയിന്റ് അടിച്ചു. പാലം ടൂറിസം വികസനത്തിന് ഉള്‍പ്പടെ ഊര്‍ജം പകരുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി മുഹമ്മദ് റിയാസ്.

വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഘോഷയാത്രയോടെയായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍. വിശിഷ്ടാതിഥിയായി ചലച്ചിത്ര താരം കലാഭവന്‍ ഷാജോണ്‍.1883ല്‍ ബ്രിട്ടീഷുകാരാണ് ഫറോക്ക് ഇരുമ്പ് പാലം നിര്‍മിച്ചത്. സാതന്ത്ര്യസമരം തീക്ഷണമായ കാലത്ത് നിരവധി പോരാട്ടങ്ങള്‍ക്കാണ് ഈ പാലം സാക്ഷ്യം വഹിച്ചതും.