തലമുറകൾ തോറും സഭയോടുള്ള സ്നേഹവും വിശ്വാസവും വർധിച്ച് വരികയാണെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്യതീയൻ കാതോലിക്ക ബാവ. ഡൽഹിയിലെത്തിയ കാതോലിക്ക ബാവക്ക് ഹൗസ് ഖാസ് സെന്റ് പോൾസ് സ്കൂളിൽ വൻ പൗര സ്വീകരണമാണ് നൽകിയത്. ജീവിതത്തിന്റെ അടിസ്ഥാനം സത്യസന്ധത,പ്രാർഥന തുടങ്ങിയവയിൽ ദ്യഢമാണെങ്കിൽ ഭയപ്പെടാനില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
ഹൗസ് ഖാസ് സെന്റ് മേരീസ് കത്തീഡ്രലിലെ വിശുദ്ധ കുർബാനക്ക് ശേഷമായിരുന്നു പൗര സ്വീകരണം. ഘോഷയാത്രയായാണ് ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്യതീയൻ കാതോലിക്ക ബാവയെ സെന്റ് പോൾസ് സ്കൂൾ മൈതാനത്തേക്ക് ആനയിച്ചത്.
ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് അധ്യക്ഷത വഹിച്ചു. ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സോസോദിയ മുഖ്യാതിഥിയായി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ഉപമുഖ്യമന്ത്രിയുടെ വാക്കുകൾ
മാർ ദിമെത്രയോസ് സെന്റർ ഫോർ എക്സലൻസിന്റെ ലോഗോ , ബ്രോഷർ എന്നിവയുടെയും ഉണർവുള്ള ഓർമകൾ എന്ന പുസ്തകത്തിന്റെയും പ്രകാശനം കാതോലിക്ക ബാവ നിർവഹിച്ചു. ശാന്തിഗ്രാം പദ്ധതിക്ക് സംഭാവന ചെയ്യുന്ന വാഹനത്തിന്റെ താക്കോൽ അലക്സാണ്ടർ ജോർജ് മുത്തൂറ്റ് കാതോലിക്ക ബാവക്ക് കൈമാറി.