തൃശൂര്‍ അന്തിക്കാട്...പെരിങ്ങോട്ടുക്കര റോഡില്‍ കരിങ്കല്‍പൊടിയിട്ട് കുഴിയട്ക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കഴിഞ്ഞ ദിവസം റോഡിലെ കുഴിയില്‍ വീണ് നാട്ടുകാരന് പരുക്കേറ്റിരുന്നു.
തൃശൂര്‍ അന്തിക്കാട്...പെരിങ്ങോട്ടുക്കര റോഡില്‍ അമൃതം പദ്ധതിയില്‍ പൈപ്പിടാന്‍ വേണ്ടി പൊളിച്ചിരുന്നു. ഈ റോഡ് പിന്നെ നേരെയാക്കിയിട്ടില്ല. ദുരിതയാത്രയാണ്. മൂന്നു വര്‍ഷമായി ഇതുതന്നെയാണ് സ്ഥിതി. ഇടയ്ക്കിടെ പാറപ്പൊടിയിട്ട് കുഴിയടയ്ക്കല്‍ നടത്തും. ഒറ്റമഴയില്‍തന്നെ ഒലിച്ചുപോകും. കഴിഞ്ഞ ദിവസം കൂടി ബൈക്ക് യാത്രക്കാരന്‍ കുഴിയില്‍ വീണിരുന്നു. നാട്ടുകാര്‍ അമര്‍ഷം പ്രകടിപ്പിച്ചതോടെ റോഡിലെ കുഴി താല്‍ക്കാലമായി അടയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമം തുടങ്ങി. പാറപ്പൊടിയിട്ട് താല്‍ക്കാലിക കുഴിയട്ക്കല്‍ അല്ല സ്ഥിരം പരിഹാരം വേണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. പൊലീസും സ്ഥലത്തെത്തി. പാറപ്പൊടി എടുത്തുമാറ്റിച്ചു.
റോഡ് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. വേനല്‍ക്കാലത്താണെങ്കില്‍ പൊടിശല്യം കാരണം നാട്ടുകാരും പൊറുതിമുട്ടുകയാണ് പതിവ്. മഴക്കാലത്ത് വെള്ളം നിറഞ്ഞ കുഴിയിലൂടെ ദുരിതയാത്രയും