TAGS

വൈക്കം കായലോര ബീച്ചിലും തണ്ണീർമുക്കം ബണ്ടിലും എക്സൈസ് പരിശോധന ശക്തമാക്കി. കായലോര ബീച്ചിലെ കാടുപിടിച്ച് കിടക്കുന്ന പ്രദേശവും ബണ്ടിലെ മണൽ തിട്ടകളും ലഹരി സംഘങ്ങളുടെ കേന്ദ്രമായി മാറിയെന്ന പരാതി ഉയർന്നിരുന്നു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് എക്സൈസിന്‍റെ നീക്കം 

 

മയക്കുമരുന്നു കണ്ടെത്തുവാൻ പ്രത്യേക വൈദഗ്ദ്ധ്യം ലഭിച്ച കോട്ടയം നർക്കോട്ടിക് ഡോഗ് സ്ക്വാഡിലെ ഡോൺ എന്ന പോലീസ് നായയാണ് വൈക്കത്ത് പരിശോധനക്കെത്തിയത്. ബീച്ചിലും ബണ്ടിന്റെ പ്രദേശത്തും മയക്ക് മരുന്ന് ഉപയോഗം ശക്തമായതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ഉണ്ടായിരുന്നു. സ്കൂൾ കുട്ടികളും യുവാക്കളും ഇവിടെ തമ്പടിച്ചതോടെയാണ് നിരീക്ഷണം ശക്തമാക്കിയത്. എന്നാൽ ഇവ കണ്ടെത്തുന്നതിനൊ മയക്ക് മരുന്ന്‌ എത്തിക്കുന്നവരെ പിടികൂടാനൊ ഇതുവരെ കഴിഞ്ഞിട്ടില്ല.

 

ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന സംഘങ്ങൾ  സുഹൃത്തുക്കളെ കാവൽ നിർത്തിയാണ് ലഹരി ഉപയോഗം നടത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ബീച്ചിലെ കാടുപിടിച്ച പ്രദേശങ്ങളിലും വാഹനങ്ങളിലുമായാണ് ആദ്യ ദിന പരിശോധന നടന്നത്. വരും ദിവസങ്ങളിൽ   രാത്രികാല റെയ്ഡും, വാഹന പരിശോധനകളും നടത്താനാണ് എക്സൈസ് തീരുമാനം  .. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ P.S സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്