രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം വന്ന ഓണാഘോഷത്തെ മെഗാ തിരുവാതിരയോടെ വരവേറ്റ് ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ . 500 പെൺകുട്ടികളാണ് മെഗാ തിരുവാതിരയിൽ പങ്കെടുത്തത്

 

ഒരേ വേഷത്തിൽ ഒരേ താളത്തിൽ ഒരു മനസ്സോടെ സ്കൂൾ മൈതാനത്ത് 500  പെൺകുട്ടികൾ അണിനിരന്നു. ദിവസങ്ങൾ നീണ്ട പരിശീലനത്തിന് ശേഷമാണ് മെഗാതിരുവാതിര അരങ്ങിലെത്തിയത്. പ്രളയവും കോവിഡും തളർത്തിയ ആഘോഷക്കാലത്തെ തിരികെപ്പിടിക്കാനാണ് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചതെന്ന് സംഘാടകർ പറയുന്നു.കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഒരേ മനസോടെ ആഘോഷം ഏറ്റെടുത്തു

 

ആറൻമുളയുടെ താളത്തിൽ വഞ്ചിപ്പാട്ട് മൽസരവും സംഘടിപ്പിച്ചിരുന്നു. ഓണവില്ല് എന്ന പേരിലായിരുന്നു ഇത്തവണത്തെ ആഘോഷം