കോഴിക്കോട് ഒാടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന കുട്ടി ഉള്‍പ്പടെ മൂന്നു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കക്കോടിക്കടുത്ത് ചാലില്‍താഴത്ത് വെച്ചാണ് കാര്‍ കത്തിയത്. കാറില്‍ നിന്നു പുക ഉയരുന്നതുകണ്ട് കാറിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഒാടികയായിരുന്നു. വെള്ളിമാടു കുന്ന് ഫയര്‍ഫോഴ്സും പൊലിസും ചേര്‍ന്നാണ് തീയണച്ചത്. ഉച്ചക്ക് ഒന്നേ മുക്കാലോടെയാണ് അപകടം