ശ്രീനാരണ ഗുരുദേവന്‍റെ 168ാം ജയന്തിദിനത്തില്‍ പ്രാര്‍ഥനയും പൂജയുമായി  സംസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍. ഗുരുവിന്‍റെ ജന്മദേശമായ ചെമ്പഴന്തിയിലും  സമാധിസ്ഥലമായ ശിവഗിരിയിലും  നൂറുകണക്കിന്   തീര്‍ഥാടകരെത്തി. പൊതുസമ്മേളനം ചെമ്പഴന്തിയില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണഗുരുവിന്‍റെ ജന്മ‍ദിനത്തില്‍ ചെമ്പഴത്തിയിലും ശിവഗിരിയിലും തീര്‍ത്ഥാടകരുടെ തിരക്കാണ് . രാവിലെ മുതല്‍ ശിവഗിരിയില്‍ പ്രത്യേക പൂജകളും പ്രാര്‍ഥനകളും നടന്നു. മനുഷ്യത്വമാണ് ജാതിയെന്ന ഗുരുചിന്ത ഇക്കാലത്ത് പ്രസക്തമാണെന്ന്  ശിവഗിരിയില്‍  സമ്മേളനം ഉദ്ഘാടന ചെയ്ത  കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.  

 

ഗുരുദേവന്‍റെ ജന്‍മദേശമായ ചെമ്പഴന്തിയിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ഗുരു ജനിച്ച വയല്‍വാരം വീട്ടിലും സമീപത്തുള്ള ഗുരുദേവ ക്ഷേത്രത്തിലും നിരവധി ആളുകള്‍ ദര്‍ശനം നടത്തി.  സൂര്യചന്ദ്രന്‍മാരുള്ള കാലത്തോളം ഗുരുദേവദര്‍ശനങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് ചെമ്പഴത്തിയില്‍ നടന്ന ദാര്‍ശനിക സമ്മേളനം ഉദ്ഘാടനം ചെയ്ത്   പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു.