ഗ്ലോബൽ കേരളാ ഇനിഷ്യേറ്റീവ്–കേരളീയം സ്ഥാപക പ്രസിഡന്റും പ്രമുഖ മാധ്യമപ്രവർത്തകനുമായിരുന്ന വി.കെ.മാധവൻകുട്ടിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 50,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ദൃശ്യമാധ്യമങ്ങളിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ജോണി ലൂക്കോസിന് (ന്യൂസ് ഡയറക്ടർ, മനോരമ ന്യൂസ്) ലഭിച്ചു. അച്ചടി മാധ്യമങ്ങളിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം വി.എസ്.രാജേഷിനും (ഡെപ്യൂട്ടി എഡിറ്റർ, കേരളകൗമുദി) ലഭിച്ചു. മുന്‍ അംബാസിഡര്‍ ടി.പി.ശ്രീനിവാസന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങള്‍ തിരഞ്ഞെടുത്തത്. 

 

ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോർട്ട്: മുഹമ്മദ് അസ്‍ലം (സ്പെഷൽ കറസ്പോണ്ടന്റ്, മീഡിയ വൺ, കോഴിക്കോട് ബ്യൂറോ). അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ട്: വി.പി.നിസാർ (ജില്ലാ ലേഖകൻ, മംഗളം, മലപ്പുറം ബ്യൂറോ).