കോഴിക്കോട് പാളയത്തെ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ശുചിമുറിക്ക് ഒടുവില്‍ ശാപമോക്ഷം. ശുചിമുറി ഇന്ന് കോര്‍പ്പറേഷന്‍ തുറന്നുനല്‍കും. അറ്റകുറ്റപണികള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നതോടെയാണ് തുറക്കാന്‍ കാലതാമസം നേരിട്ടതെന്ന് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ എസ്. ജയശ്രീ മനോരമ ന്യൂസിനോട് പറഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ തുറക്കുമെന്ന് പറഞ്ഞ ശുചിമുറി മാസങ്ങളായിട്ടും തുറന്നു നല്‍കാത്തതിനെക്കുറിച്ച് മനോരമ ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ജൂണിലാണ് അറ്റകുറ്റപ്പണികള്‍ക്കായി പാളയം സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ശുചിമുറി പൂട്ടിയത്. മൂന്നു ദിവസം കൊണ്ട് പണി തീര്‍ത്ത് തുറന്നു നല്‍കുമെന്നായിരുന്നു കോര്‍പറേഷന്റെ ഉറപ്പ്. എന്നാല്‍ മൂന്നു മാസമായിട്ടും യാതൊന്നു സംഭവിച്ചില്ല. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ കോര്‍പ്പറേഷന്‍ ഇടപെട്ടു. നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കി തുറക്കാന്‍ തീരുമാനമെടുത്തു.
ശുചിമുറിയുടെ പരിപാലനത്തിന് കോര്‍പ്പറേഷനിലെ ശുചീകരണതൊഴിലാകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്്.