വയനാട് പഴയ വൈത്തിരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് കടയിലേക്ക് ഇടിച്ചു കയറി. നിരവധി യാത്രക്കാർക്കും കടയുടമയ്ക്കും പരുക്കേറ്റു. കോഴിക്കോട് കൂടരഞ്ഞിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച വാൻ മറിഞ്ഞ് 16 പേർക്ക് പരുക്കേറ്റു.

കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് പോയ സ്വകാര്യ ബസ്സാണ് പഴയ വൈത്തിരിയിൽ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ പലചരക്കു കടയിലേക്ക് ഇടിച്ചു കയറി. അൻപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. കുട്ടികൾ ഉൾപ്പടെയുള്ള യാത്രക്കാർക്കും കടയുടമ ഹംസയ്ക്കും പരുക്കു പറ്റി. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ല. ബസ് പാഞ്ഞു കയറി 

ഒരു കട പൂർണ്ണമായും സമീപത്തെ  കട ഭാഗികമായും തകർന്നു. സാധനം വാങ്ങാനെത്തിയവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 

കോഴിക്കോട് കൂടരഞ്ഞിയിൽ ഐഐഎം

വിദ്യാർത്ഥികൾ സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ടു. പഠനയാത്ര കഴിഞ്ഞ് മടങ്ങും വഴിയാണ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞത്. പരുക്കേറ്റ 16 പേരെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.