1931ൽ ബ്രിട്ടീഷുകാര് പണിത പാലമാണ് മൊയ്തു പാലം. മൊയ്തു എന്ന എഞ്ചിനീയർ നിർമിച്ച പാലം ദേശീയപാത 17ൽ ആണ് സ്ഥിതിചെയ്യുന്നത്. പാലം അറ്റകുറ്റപ്പണികൾ ചെയ്ത് ബലപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാക്കി മാറ്റുന്നതിനുള്ള സാധ്യതകൾ സർക്കാർ പരിഗണിക്കുമെന്ന് ടൂറിസം മന്ത്രി  പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. 

മന്ത്രിയുടെ കുറിപ്പ് : തലശ്ശേരിക്കടുത്ത് ധർമ്മടം നിയോജക മണ്ഡലത്തിലെ മൊയ്തു പാലം ഏറെ ചരിത്ര പ്രാധാന്യമുള്ളതാണ്.1931ൽ ബ്രിട്ടീഷുകാരാണിതു നിർമ്മിച്ചത്. ദേശീയപാതയിൽ പുതിയ പാലം വന്നതിനാൽ ഉരുക്കുകൊണ്ടു നിർമ്മിച്ച മൊയ്തുപാലത്തിലൂടെ വാഹന ഗതാഗതം കുറവാണ്. പാലം  അറ്റകുറ്റപ്പണികൾ ചെയ്ത് ബലപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാക്കി മാറ്റുന്നതിനുള്ള സാധ്യതകൾ സർക്കാർ പരിഗണിക്കും.