anna-lock

TAGS

സ്വകാര്യ ടെലികോം കമ്പനി ജീവനക്കാർ പൂട്ടിയിട്ട സംഭവത്തിൽ പ്രതികരണവുമായി നടി അന്ന രാജൻ. പുതിയ സിം കാർഡ് എടുക്കാൻ എത്തിയപ്പോഴാണ് സംഭവം. ജീവനക്കാർ മാപ്പ് പറഞ്ഞതോടെ വിഷയം ഒത്തുതീർപ്പാക്കി. എന്നാൽ താൻ പേടിച്ച് പോയെന്നും ഇനിയാർക്കും ഇങ്ങനെ ഒരനുഭവം വരരുതെന്നും നടി മനോരമ ന്യൂസിനോട് വ്യക്തമാക്കി.  

'ഷോറൂമിൽ സിമ്മിന്റെ പോർട്ടിങ്ങിനായി പോയതാണ്. വളരെ മോശമായിട്ടാണ് പെരുമാറിയത്. ഞാൻ പേടിച്ച് പോയി. ഇരുന്ന് കരയുകയായിരുന്നു. അച്ഛന്റെ സ്ഥാനത്ത് ചെറുപ്പം മുതൽ കണ്ട ആളുകളെയാണ് അപ്പോൾ വിളിച്ചത്. അച്ഛന്‍ രാഷ്ട്രീയക്കാരനാണ്. അതുകൊണ്ടാണ് ഇവരെ വിളിച്ചത്. ഞാൻ മാസ്ക് ഒക്കെ ഇട്ട് ഷാളൊക്കെ ഇട്ട് സാധാരണ കുട്ടിയായിട്ടാണ് പോയത്. ഷട്ടർ ഒക്കെ ഇട്ട് പൂട്ടിയത് വിഷമമായി. അവർ വന്ന് മാപ്പ് പറഞ്ഞു. 25 വയസ്സുള്ള ഒരാളായിരുന്നു. പ്രശ്നമാക്കേണ്ട എന്ന് കരുതി ഒത്തുതീർപ്പാക്കി. പക്ഷേ ഇനിയൊരാൾക്ക് ഇങ്ങനെ ഒരനുഭവം വരരുത്. അമ്മയിടെ സിം ശരിയാക്കാനാണ് പോയത്. അപ്പോൾ ഐഡി കാർഡ് വേണമെന്ന് പറഞ്ഞു. കാർഡ് എടുത്തിരുന്നില്ല. അതിന്റെ പേരിൽ തർക്കമായി. ഞാൻ മാനേജറുടെ ഫോട്ടോ എടുത്തു. അതവർക്ക് ഇഷ്ടമായില്ല. ഷട്ടർ അടച്ചു. ഇതായിരുന്നു പ്രശ്നം'. അന്നയുടെ വാക്കുകൾ ഇങ്ങനെ.