nabidinam

പ്രവാചക സ്മരണയിൽ നബിദിനം ആഘോഷിച്ചു വിശ്വാസികൾ.  മുഹമ്മദ് നബിയുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടത്തി. ലഹരിക്കെതിരെ പോരാടുക എന്ന സന്ദേശത്തിലൂന്നിയായിരുന്നു കോഴിക്കോട് ആഘോഷങ്ങൾ നടന്നത്.

മുഹമ്മദ് നബിയുടെ 1497-ാം ജന്മവാർഷികത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിയാണ് ചടങ്ങുകൾ തുടങ്ങിയത്. വിവിധ സുന്നി സംഘടനകളുടെ  നേതൃത്വത്തിൽ മൗലീദ് സദസുകളും ഘോഷയാത്രയും സംഘടിപ്പിച്ചു. കുട്ടികൾ ഉൾപ്പടെയുള്ളവർ ചടങ്ങുകളിൽ പങ്കെടുത്തു. മന്ത്രി അഹമ്മദ് ദേവർ കോവിൽ പരിപാടി ഉദ്ഘാടനം ചെയ്തു. കോവിഡിന് ശേഷം എത്തിയ നബിദിനം വിപുലമായാണ് ആഘോഷിച്ചത്. മദ്രസകളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ  കലാപരിപാടികളും അരങ്ങേറി. മധുര വിതരണവും നടത്തി.