laila-bhagavalsingh

പത്തനംതിട്ട ഇലന്തൂരിലേത് നരബലി മാത്രമല്ല , നരഭോജനവും. റോസ്‌ലിയെ കൊലപ്പെടുത്തിയ ശേഷം ഭഗവൽ സിങ്ങും ഭാര്യയും മൃതദേഹാവശിഷ്ടങ്ങൾ പാചകം ചെയ്ത് കഴിച്ചതായും കണ്ടെത്തി.  പത്മയുടെ കൊലയ്ക്ക് ശേഷം കല്യാണത്തിന് ഉൾപ്പെടെ പങ്കെടുത്ത് ആഘോഷ പൂർവമായിരുന്നു പ്രതികളുടെ ജീവിതം.

ജൂൺ 8 ,ഉച്ചകഴിഞ്ഞതോടെ റോസ്ലിനുമായി മുഹമ്മദ് ഷാഫി എത്തി. ഭഗവൽ സിങ്ങും ലൈലയും ചേർന്ന് സ്വീകരിച്ചു. ഭക്ഷണം നൽകി. പിന്നീട് സന്ധ്യ മയങ്ങിയതോടെ മുറിയിലെ കട്ടിലിൽ കെട്ടിയിട്ട ശേഷം കഴുത്തും കയ്യും കാലും തുടങ്ങി സർവതും പല കഷണങ്ങളാക്കി അറുത്ത് രക്തം ഊറ്റിയെടുത്ത് ഇഞ്ചിഞ്ചായി കൊന്നു. ക്രൂരത അവിടെയും തീരുന്നില്ല. ഹൃദയഭാഗത്തെ മാംസ കഷണങ്ങൾ പ്രത്യേകം മുറിച്ചെടുത്ത് മൂന്ന് പേരും ചേർന്ന് വേവിച്ച് കഴിച്ചു.ആയുരാരോഗ്യ സൗഖ്യത്തിനായാണ് നരഭോജനമെന്നാണ് പ്രതികളുടെ ഏറ്റു പറച്ചിൽ. സെപ്തംബർ 26 ന് രാത്രി പത്മയേയും ഇതേ ക്രൂരതയ്ക്ക് ഇരയാക്കി.

രാത്രി അതിക്രൂര കൊല നടത്തിയ ഭഗവൽ സിങ്ങും ഭാര്യയും പകൽ നാട്ടുകാർക്കിടയിൽ പ്രിയപ്പെട്ടവരും നല്ല വറുമായി അഭിനയിച്ചു. പത്മത്തെ കൊല നടത്തിയതിൻ്റെ നാലാം നാൾ നാട്ടിലെ കല്യാണത്തിന് കുടും സമേത മെത്തി. സി.പി.എം പ്രവർത്തകനായിരുന്ന ഭഗവൽ നിങ്ങ് പാർട്ടി പിരിവിന് പോലും വീടുകൾ കയറി ഇറങ്ങി. കൊടും ക്രൂരതയ്ക്ക് കയ്യോടെ പിടിച്ച് തെളിവെടുപ്പിന് എത്തിച്ചപ്പോൾ പോലും പ്രതികൾക്ക് ഭാവമാറ്റമില്ല. കൊടും ക്രൂരത കൂസലില്ലാതെ വിശദീകരിച്ചു.