പത്താം വയസില്‍ കാഴ്ച ശക്തി നഷ്ടമായ വിദ്യാര്‍ഥി പ്ലസ് ടുവിന് പഠിക്കുബോള്‍ സ്വന്തമായൊരു പുസ്തകം രചിച്ചു. മലപ്പുറം ആരീക്കോട് സ്വദേശി നജാഹാണ് കുരുന്നുകാലത്ത് നേരിട്ട ജീവിത പരീക്ഷണങ്ങളെ പ്രമേയമാക്കി പുസ്തകം രചിച്ചത്. പഠിക്കുന്ന സ്കൂളില്‍ വച്ച് പ്രമുഖരായ അതിഥികള്‍ അടക്കം 3500 പേര്‍ പങ്കെടുത്ത പരിപാടിയിലാണ് നജാഹ് രചിച്ച വര്‍ണങ്ങള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തത്. ഏതു ജീവിത പരീക്ഷണങ്ങള്‍ വന്നാലും തോല്‍ക്കില്ലെന്ന ആത്മ വിശ്വാസമാണ് പുസ്തകം പകര്‍ന്നു നല്‍കുന്നത്.