കലവൂർ  : തെരുവുനായ  ഇടിച്ചു നിയന്ത്രണംവിട്ട ബൈക്കിൽ നിന്നു വീണ വീട്ടമ്മ മരിച്ചു. മാരാരിക്കുളം തെക്ക്  വളവനാട് കിഴക്കേകുറുപ്പംതയ്യിൽ സുധാകരന്റെ ഭാര്യ സുകുമാരിയാണ് (53) മരിച്ചത്. 

 

മകൻ സുബിൻ ഓടിച്ച ബൈക്കിന് പിന്നിൽ സഞ്ചരിക്കവേ വ്യാഴാഴ്ച വൈകിട്ട് ദേശീയ പാതയിൽ പാതിരപ്പള്ളിയിലായിരുന്നു അപകടം. മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് ആഭരണം ബുക്ക് ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. 

 

നായയെ ഇടിച്ച് റോഡിൽ വീണ സുകുമാരിയെയും സുബിനെയും ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. പരുക്ക് സാരമുള്ളതായതിനാൽ പിന്നീട് സുകുമാരിയെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ വൈകിട്ട് മരിച്ചു. സംസ്കാരം ഇന്ന് 2 ന്. മറ്റ് മക്കൾ: സുധിൻ, സുജിൻ. മരുമക്കൾ: ആര്യ, അഞ്ജിത.

 

One death in bike accident