hospital

TAGS

കണ്ണൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമം. കക്കാട് സ്വദേശി കെ.യാസർ അറാഫത്താണ്  വൈദ്യപരിശോധനക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ മുറിയുടെ ചില്ല് തല കൊണ്ടു തകർത്തത്. ആശുപത്രിയിൽ വച്ചുള്ള പ്രതിയുടെ പരാക്രമത്തിൽ എസ് ഐ യടക്കം മൂന്ന് പൊലീസുകാർക്ക് പരുക്കേറ്റു.

 

കഞ്ചാവ് കൈവശം വച്ചതിന് കക്കാട് നിന്നും ടൗൺ പൊലീസ് അറസ്റ്റു ചെയ്ത യാസർ അറാഫത്തിനെ  വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു അതിക്രമം. അത്യാഹിത വിഭാഗത്തിൽ എത്തിച്ചതിനെ  തുടർന്ന് മുറിയുടെ ചില്ല് പ്രതി തല കൊണ്ട് ഇടിച്ചു തകർത്തു.ഇന്നലെ രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം.പുറത്ത് നിർത്തിയിട്ടിരുന്ന ബൈക്കിനു നേരെയും ഇയാൾ അതിക്രമം കാട്ടി.  ഇന്നലെ രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. 

 

ആശുപത്രി പരിസരത്ത് എത്തിയപ്പോഴേ പരാക്രമം കാട്ടിയ ഇയാൾ അത്യാഹിത വിഭാഗത്തിൽ  എത്തിതോടെയാണ്  അക്രമാസക്തനായത്.ആക്രോശം തുടർന്നതോടെ ഇയാളെ കൂടുതൽ പൊലീസ് എത്തി കീഴ്പ്പെടുത്തി.അക്രമത്തിൽ ടൗൺ എസ് ഐ എ.ഇബ്രാഹിം, സി വിൽ പൊലീസ് ഓഫിസർമാരായ എം.ടി.അനൂപ്, കെ.നവീൻ എന്നിവർക്ക് പരുക്കേറ്റു.