മലപ്പുറം കാളികാവില്‍ തൊഴ‌ുത്തിൽ കെട്ടിയിട്ട കന്ന‌ുകാലികള‌ുടെ വാല‌ുകൾ അറ‌ുത്തിട്ട നിലയിൽ. ചോക്കാട് മാളിയേക്കൽ വലിയ പറമ്പിലെ പെര‌ുക്കാടൻ നാസർ, ക‌ുന്ന‌ുമ്മൽ ശിഹാബ് എന്നിവര‌ുടെ കാലികള‌ുടെ വാല‌ുകളാണ് മ‌ുറിച്ചിട്ട നിലയിൽ കാണപ്പെട്ടത്. തിങ്കളാഴ്‌ച രാവിലെയാണ് വലിയപറമ്പിലെ പെരുക്കാടൻ നാസറിന്റെ കാളയ‌ുടെ വാല് മ‌ുറിഞ്ഞ് കിടക്ക‌ുന്നത് കണ്ടത്. ഉടൻ തന്നെ മാളിയേക്കൽ വെറ്ററിനറി സബ് സെന്ററിലെ ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്‌ടർ പി.നീലകണ്ഠൻ സ്ഥലത്തെത്തി മര‌ുന്ന് വച്ചുകെട്ടി. 

 

ഇതിനു സമീപത്തുതന്നെയ‌ുള്ള കുന്ന‌ുമ്മൽ ശിഹാബിന്റെ പോത്തിന്റെ വാല‌ും മ‌ുറിച്ചിട്ടതായി വൈകാതെ കണ്ടെത്തി. രണ്ട് കാലികള‌ുടെയ‌ും വാല‌ുകൾ മ‌ുറിച്ച് തൊട്ടട‌ുത്ത് തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മൃഗങ്ങളോട് ക്ര‌ൂരത കാണിച്ചവരെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.