snake-bite

TAGS

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ നിന്ന് ഡ്രൈവറുടെ കയ്യിലേക്ക് പാമ്പ് കയറി. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. മുച്ചിലോട് സ്വദേശിയായ സനൽ കുമാറിന്റെ സ്കൂട്ടറിലാണ് പാമ്പിനെ കണ്ടെത്തിയത്.

 

ഭാര്യയ്ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് പാമ്പ് സ്കൂട്ടറിൽ നിന്ന് സനലിന്റെ കയ്യിലേക്ക് കയറിയത്. പെട്ടെന്ന്  സനൽ സ്കൂട്ടർ നിർത്തിയതോടെ പാമ്പ് സ്കൂട്ടറിനകത്തേക്ക് കയറി. പിന്നീട് ഒരു മണിക്കൂറിലധികം നടത്തിയ തിരച്ചിലിൽ പാമ്പിനെ ഹെഡ് ലൈറ്റിനുള്ളിൽ കണ്ടെത്തി. ഉഗ്രവിഷമുള്ള പാമ്പായിരുന്നു. കടിയേൽക്കാതെ രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് സനലും ഭാര്യയും.

 

venomous snake found in scooter