akshaya-t

ഓണ്‍ലൈന്‍ സേവനരംഗത്ത് രാജ്യത്തിന് മാതൃകയായ അക്ഷയ കേന്ദ്രങ്ങള്‍ക്ക് കേരളത്തില്‍ തുടക്കം കുറിച്ചിട്ട് ഇന്നേക്ക് 20 വര്‍ഷം പൂര്‍ത്തിയാകുന്നു. ദൈനംദിന ജീവിതത്തില്‍ മാറ്റി നിര്‍ത്താനാവത്ത വിധം അക്ഷയ സേവനങ്ങള്‍ നമ്മുടെ ഭാഗമായി കഴിഞ്ഞു. 

 

പൊതുജനങ്ങളുടെ കംപ്യൂട്ടര്‍ , ഇന്‍റര്‍നെറ്റ് ഉപയോഗം സാര്‍വത്രികമാക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ല പഞ്ചായത്ത് ആരംഭിച്ച പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. മലപ്പുറത്ത് ആരംഭിച്ച ആക്ഷയ കേന്ദ്രങ്ങള്‍ കേരളത്തിലെ മുഴുവന്‍ ഗ്രാമങ്ങളിലേക്ക് ഇന്‍റര്‍നെറ്റിനേക്കാള്‍ വേഗത്തിലെത്തി. ഐടി മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത്. 2002 നവംബര്‍ 18ന് രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുല്‍ കലാമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

 

ഒൗദ്യോഗിക സേവനങ്ങള്‍ക്കെല്ലാം സാധാരണക്കാര്‍ ആശ്രയിക്കുന്നതിപ്പോള്‍ അക്ഷയ കേന്ദ്രങ്ങളേയാണ്. തുടക്കത്തില്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പലരും മടി കാണിച്ചിരുന്നെങ്കില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിച്ചു കിട്ടാന്‍ സംരംഭകരുടെ തിരക്കാണിപ്പോള്‍.സംസ്ഥാനത്ത് മൂവായിരം കേന്ദ്രങ്ങളിലായി പതിനായിരത്തില്‍ അധികം പേരുടെ ജീവിത മാര്‍ഗം കൂടിയാണിപ്പോള്‍ അക്ഷയ.

 

Akshaya Centres celebrates 20th Anniversary