kanayiaward-18

കേരളശ്രീ പുരസ്ക്കാരം സ്വീകരിക്കില്ലെന്ന നിലപാട് എടുത്ത കാനായി കുഞ്ഞിരാമനെ  അനുനയിപ്പിക്കാൻ യാതൊരു ശ്രമവും നടത്താതെ സംസ്ഥാന സർക്കാർ.  കാനായിയുമായി ചർച്ച നടത്തുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചിരുന്നെങ്കിലും ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്ന് ആരും അദ്ദേഹത്തെ  ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടില്ല. 

 

സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ കേരളശ്രീ പുരസ്കാരം തന്റെ ശിൽപ്പങ്ങളോടുള്ള അനാദരവ് ചൂണ്ടിക്കാട്ടി  സ്വീകരിക്കില്ലെന്ന് കാനായി കുഞ്ഞിരാമൻ നിലപാട് എടുത്തിരുന്നു. പിന്നാലെ അദ്ദേഹവുമായി ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് മന്ത്രി വി.എൻ വാസവനും  അറിയിച്ചു. എന്നാൽ പുരസ്ക്കാരം പ്രഖ്യാപിച്ച് ആഴ്ച്ചകൾ പിന്നിട്ടിടും സർക്കാരിന്റെ ഭാഗത്തു നിന്ന് ആരും തന്നെ സമീപിച്ചിട്ടില്ലെന്നാണ് കാനായി കുഞ്ഞിരാമൻ പറയുന്നത്. പുരസ്ക്കാരത്തിനല്ല കലയ്ക്കാണ് പ്രാധാന്യമെന്നും അദ്ദേഹം ആവർത്തിക്കുന്നു.

 

തിരുവനന്തപുരത്തെ സാഗര കന്യക ശിൽപ്പത്തിനരികിൽ സ്ഥാപിച്ച ഹെലികോപ്റ്റർ എടുത്തു മാറ്റണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതത്തിന്റെ നേർസാക്ഷ്യമായ അമ്മയും കുഞ്ഞും ശിൽപ്പത്തിന്റെ നിർമാണത്തിലാണ് കാനായി കുഞ്ഞിരാമനിപ്പോൾ.

 

kanayi kunhiraman , Keralasree Award