ayyappan-statue

പത്തനംതിട്ട നഗരത്തില്‍ അയ്യപ്പന്‍റെ 133 അടി ഉയരത്തിലുള്ള ശില്‍പം നിര്‍മിക്കാന്‍ പദ്ധതി ഒരുങ്ങുന്നു. 34 കിലോമീറ്റര്‍ അകലെ നിന്നു വരെ കാണാവുന്ന രീതിയിലാകും ശില്‍പമെന്നാണ് സംഘാടകര്‍ പറയുന്നത്.

പത്തനംതിട്ട നഗരത്തിലെ പ്രധാന കാഴ്ചയാണ് സമുദ്ര നിരപ്പില്‍ നിന്ന് 400 അടി ഉയരത്തിലുള്ള ചുട്ടിപ്പാറ. ചുട്ടിപ്പാറയുടെ മുകളില്‍ അയ്യപ്പ വിഗ്രഹം സ്ഥാപിക്കാനാണ് പദ്ധതി. യോഗനിദ്രയിലുള്ള അയ്യപ്പന്‍റെ രൂപമാണ് നിര്‍മിക്കുക. 25 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 600 മീറ്റര്‍ ചുറ്റളവാണ് പദ്ധതി. പന്തളത്ത് നിന്നു നോക്കിയാല്‍ കാണാവുന്ന പോലെയെന്ന് സംഘാടകര്‍ പറയുന്നു. കോണ്‍ക്രീറ്റിലാവും ശില്‍പം. 

ചുട്ടിപ്പാറ മഹാദേവക്ഷേത്രത്തിന്‍റെ ഭാഗമാണ് സ്ഥലം. ക്ഷേത്ര ട്രസ്റ്റാണ് നിര്‍മാണം ആലോചിക്കുന്നത്. പത്തനംതിട്ട നഗരത്തിലെ സുന്ദരമായ കാഴ്ചയാണ് ചുട്ടിപ്പാറ. ആഴിമലയിലെ ശിവശില്‍പം നിര്‍മിച്ച ശില്‍പി ദേവദത്തന്‍റെ നേതൃത്വത്തിലാകും ശില്‍പ നിര്‍മാണം. അയ്യപ്പ ഭക്തരുടെ കൂട്ടായ്മ രൂപികരിച്ചാണ് പദ്ധതിയൊരുങ്ങുന്നത്.

 

133 Feats High Statue of Ayyappan